പഴയ ആ വേഗരഥം പുനർജ്ജനിച്ചിട്ടുണ്ട്. അശ്വക്കരുത്തേറി ലക്ഷ്യത്തിലേക്ക് കുതിച്ചു പായുകയാണ്. രാജവീഥികളുടെ പുളകമായി, യുദ്ധഭൂമികയുടെ പോരാട്ട വീര്യമായി, പഴയ ആ പൂച്ചക്കുഞ്ഞ് പുനർജനിച്ച രാജകുമാരനേയും വഹിച്ച്, ജന്മ ലക്ഷ്യം നിറവേറ്റിയങ്ങനെ....
കൃതാർത്ഥമായി ജീവിതം.
അവന്റെ കൈക്കരുത്തിനുള്ളിൽ കിടന്ന് പ്രണയവും രതിയുമനുഭവിക്കുകയെന്നതിൽക്കവിഞ്ഞ് മറ്റെന്ത് സ്വർഗമാണ് കാത്തിരിക്കുന്നത്?
ഒന്നുമില്ല.
പൂവിതൾത്തുമ്പിലെ സ്വർഗമാണനുരാഗം.

Comments

Popular posts from this blog

ഉഭയസമ്മതം