ഉഭയസമ്മതം
അയാളുടെ കാറിന്റെ മുൻസീറ്റിൽ കയറിയിരിക്കുമ്പോൾ അവൾക്ക് തന്നാടു തന്നെ അവജ്ഞ തോന്നി. ...
എന്തൊരിരുപ്പ്. ...
സെലിബ്രിറ്റിയുടെ ഭാര്യയാണെന്ന ഭാവത്തിൽ തന്റെ ഭാഗ്യത്തിൽ അഭിരമിച്ച് എത്രയോ സ്ത്രീകൾ ഇരുന്ന സീറ്റായിരിക്കുമത്. ...
അയാളെയും കാത്ത് റോഡിൽ
നിന്ന് അവൾ കരിപുരണ്ടു പോയിരുന്നു. ...
കാർ സ്ഥിരം ലോഡ്ജിങ്ങിന്റെ പാർക്കിങ്ങ് ഏരിയയിൽ മുരണ്ടുനിന്നു. ...
അയാളുടെ കാറിനുമുണ്ട് അയാളുടെ സ്വഭാവം എന്നവൾ ഓർത്തു. ...
അതോ ഇനി തിരിച്ചാണോ? ???
അറിയില്ല. ...
കഴിഞ്ഞ പ്രാവശ്യത്തെ റൂം തന്നെ മതിയോ സാർ? ???
റൂം ബോയ് വന്നിട്ടുണ്ട്. ...
മതി. ...
അയാൾ മുരണ്ടു. ...
പോയത് മറ്റൊരു മുറിയിലേക്കാണ്. ...
ഇതുതന്നെയായിരിക്കും കഴിഞ്ഞ പ്രാവശ്യം അയാളെടുത്ത മുറി. ...
ആർക്കറിയാം. ...
അയാളവിടുത്തെ സ്ഥിരം കസ്റ്റമറാണെന്ന് അവരുടെ സംഭാഷണത്തിൽ എഴുന്നു നിൽക്കുന്നുണ്ട്. ...
ലിഫ്റ്റിൽ വച്ചയാൾ അവളെ ഒന്ന് ചുംബിച്ചിട്ട് ഫോണിലേക്കൂളിയിട്ടു. ...
മുറിയിലെത്തിയപ്പോൾ അവൾ കുളിമുറിയിലേക്കും. ...
തിരികെയെത്തുമ്പോൾ അയാൾ മദ്യം സിപ്പ് ചെയ്തുകൊണ്ട് സൈബർ പോരാട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. ...
അവൾ വായിക്കാമെന്നോർത്തു. ...
കയ്യിൽക്കരുതിയ പുസ്തകങ്ങൾ അവളോട് കലഹിച്ചു. ...
ഞങ്ങളെ തൊടരുത്. ...
ഭൂമിയിൽ സ്വർഗ്ഗം പണിയാൻ വന്നവളാണു നീ. ...
അതങ്ങു ചെയ്താൽ മതി. ...
അവൾ നനഞ്ഞു കിടന്നു. ...
ഇടവേളകളിൽ അയാൾ വന്നുപൊയ്ക്കൊണ്ടിരുന്നു. ...
അവൾ വെറുപ്പിന്റെ ഇടനാഴികളുടെ ദൂരമളക്കുകയാണെന്ന് തോന്നിയപ്പോൾ അയാൾ രാത്രി ഭക്ഷണത്തിന് ഓർഡർ ചെയ്തു. ...
എന്നിട്ട് യൂട്യൂബിൽ അയാൾക്ക് പ്രിയപ്പെട്ട ഗസലുകൾക്ക് കാതോർത്തു. ...
അവൾ അയാളുടെ മടിയിൽ തലവെച്ചു കുറേനേരം കിടന്നു. ...
പിന്നെയും ബാത്ത്റൂമിലേക്ക് ഊളിയിട്ടു. ...
അപ്പോൾ അയാൾ തുറന്ന ശബ്ദത്തിൽ പാടുന്നുണ്ടായിരുന്നു. ...
"മേലെ മേലേ മാനം. ...
മാനം നീളെ മഞ്ഞിൻ കൂടാരം. ... "
അവൾക്കേറെ പ്രിയപ്പെട്ട പാട്ടായിരുന്നു അത്. ...
അവൾക്ക് ഉൻമേഷംതോന്നി. ...
തനിക്കുവേണ്ടി അയാൾ പാടുകയാണ്. ...
സന്തോഷം കൊണ്ടവൾ ബാത്ത്റൂമിൽ നിന്നവൾ കൂടെപ്പാടി. ...
വീണ്ടും വന്നയാളുടെ മടിയിൽ തലചായ്ച്ചു. ...
''ന്നാ കണ്ടോ. ... "
ഫോൺ അവൾക്ക് നേരെ നീട്ടിയിട്ട് അയാൾ അടുത്ത ഫോണിലേക്ക് തിരിഞ്ഞു. ...
അയാളുടെ പ്രിയഗായകരിലൊരാൾ യൂട്യൂബിൽ പാടിത്തകർക്കുന്നു. ...
"കോന്തലക്കലന്ന് നീ കെട്ടിയ നെല്ലിക്കാ. ...''
അവൾ അതിന്റെ രാഗാർദ്രതയിൽ മുഴുകി പുഴപോലൊഴുകിത്തുടങ്ങി. ...
വാട്സാപ്പിലിരുന്നൊരു പെൺകിളി ചിലച്ചു. ...
"അതീവ ഹൃദ്യമായ ഗാനാലാപം. ...
എനിക്കിനിയും കേൾക്കണം. ..."
അയാളുടെ പോസ്റ്റുകൾ ഷെയർ ചെയ്യാനായി അവതരിച്ച സ്ത്രീ ജന്മങ്ങളിൽ ഒരുത്തിയാണ്. ...
അവൾ ഫോൺ തിരികെക്കൊടുത്തു. ...
മേലത്തെ മാനത്തിന്റെ ഉടമസ്ഥ താനല്ലായിരുന്നുവെന്ന് അപ്പോഴാണവൾക്ക് ബോദ്ധ്യമായത്. ...
അയാൾ ഫോണുകളും ലാപ്പ്ടോപ്പും ചാർജ്ജിലിട്ടശേഷം അവളുടെ പിന്നിൽവന്ന് ചേർന്നു കിടന്നു. ...
അവളെ ചേർത്തു പിടിച്ചു. ...
"നമുക്കിതൊന്ന് ഷൂട്ട് ചെയ്താലോ? ???
ഇന്നത്തെ ദിവസത്തിന്റെ ഓർമ്മക്ക്? ???"
അയാൾ ചോദിച്ചു. ...
അവളുടെ ഉളളം കയ്യിൽ അയാളുടെ പേരൊളിപ്പിച്ച മെഹന്ദി നീറിപ്പുകയാൻ തുടങ്ങി. ...
അവളുടെ ഉള്ളിൽ ജീവിതം പങ്കുവെച്ച മനുഷ്യരുടെ മുഖങ്ങൾ വന്ന് നിരന്ന് ഒന്നൊന്നായി പെയ്തൊഴിയാൻ തുടങ്ങി. ...
അവളുടെ അടിവയറ്റിൽ ഒരു തുടിപ്പുണർന്ന് വെറുങ്ങലിച്ചു. ...
അവളുടെ ഉള്ളിലിരുന്ന് അയാളാൽ അവളുടെ രൂപച്ഛായ ആരോപിക്കപ്പെട്ട, അയാളുടെ മരിച്ചു പോയ അമ്മ വിങ്ങിപ്പൊട്ടി. ...
അവൾ അയാളിലേക്ക് തിരിഞ്ഞു കിടന്നു....
അയാളെണീറ്റ് ഫോണെടുക്കാൻ പോയി. ...
Comments
Post a Comment