ഹൃദയായനം
"ഇരവിഴുങ്ങിക്കിടക്കുന്നൊരു പെരുമ്പാമ്പിനെ ഓർമ്മിപ്പിക്കുന്ന മലമ്പാതയുടെ അവസാനത്തെ കൊടുംവളവിൽ" എന്ന് എഴുതിത്തുടങ്ങണമെന്നാണ് കരുതിയിരുന്നത്.
ക്ലീഷേകൾ ഒഴിവാക്കാമെന്ന് കരുതിയാണ് "നില കാണാത്ത വെളിച്ചത്തിൻ്റെ ആഴങ്ങളിൽ" എന്ന് ക്യാപ്ഷനിട്ടു കൊണ്ടവൾ തുടങ്ങിയത്.
ഇളം ചുവപ്പിൽ ഓറഞ്ചും മഞ്ഞയും കലർന്ന നിറമുള്ള തേവിടിശ്ശിപ്പൂക്കൾ പൂത്തുലഞ്ഞ് നിറം പിടിപ്പിച്ച താഴ്വാരങ്ങൾക്ക് കറുത്ത ബോർഡറിട്ട റോഡിൽ നിന്ന് നോക്കുമ്പോൾ കാണുന്ന, കണ്ണെത്താത്തിടത്തോളം പരന്ന് കിടക്കുന്ന, അലയിളകുന്ന ആ കാട്ടുപൂക്കളെയും കണ്ടും അറിഞ്ഞും ക്യാമറയിൽ പകർത്തിയും മല കയറാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നാകുന്നു. ഒട്ടും അസ്വസ്ഥത തോന്നിയില്ല. ധൃതിയും. ചെന്നയുടൻ നിലതെറ്റി മലർന്ന് വീഴാൻ, മൃദുവായ കിടക്കയും ഫൈവ് സ്റ്റാർ സൗകര്യങ്ങളുമുള്ള വാടക മുറി നേരത്തെ ബുക്ക് ചെയ്തിട്ടുണ്ട്. പതിയെ, വളരെ പതിയെ പോയാൽ മതി.. മാത്രമല്ല, വീര്യം കുറഞ്ഞ മദ്യം, കണ്ണും കവിളും തുടുക്കും വരെ സിപ് ചെയ്ത്, പഞ്ഞി പോലത്തെ ഡബിൾ ലെയർ ബ്ലാങ്കറ്റിനുള്ളിൽ കിടന്ന് ഇന്ന് ഒറ്റക്കാണ് ഉറങ്ങേണ്ടത്. നാളെ രാവിലെയേ അവനെത്തൂ. തൻ്റെ പുതിയ കൂട്ടുകാരൻ, അനുരൂപ് ചെറിയാൻ. ആദ്യമായി തമ്മിൽ കാണാൻ പോവുകയാണ് എന്നതിൻ്റെ സുഖകരമായ ആകാംക്ഷയോ വേവലാതികളോ ഒന്നുമുണ്ടായിരുന്നില്ല നിത്യക്ക്. മേഘപടലങ്ങൾ മലഞ്ചെരുവിലൂടെ ഓടിയിറങ്ങി വന്ന് കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നതിൻ്റെ ആഹ്ലാദം ഇൻസ്റ്റയിൽ പങ്ക് വെക്കാൻ ക്യാമറയിലേക്ക് പകർത്തുന്ന തിരക്കിലായിരുന്നു അവൾ.
ഒരു സ്ത്രീ ഒറ്റക്ക് ഹോട്ടലിൽ മുറിയെടുക്കുന്നതിൽ അസ്വാഭാവികതയൊന്നും പ്രകടിപ്പിക്കാതെ ശാന്തമായി, റിസപ്ഷനിസ്റ്റ് ഫോർമാലിറ്റികൾ പൂർത്തീകരിച്ചതും റൂമിലേക്ക് ആനയിക്കപ്പെട്ടു. കതകടച്ച് അകത്ത് കടന്നതും കിടക്കയിലേക്ക് ചാഞ്ഞതുമേ ഓർമയിലുള്ളൂ. പിന്നെ കണ്ണ് തുറക്കുന്നത് ഫോണിൽ സെറ്റ് ചെയ്ത അലാമൊച്ചയിലേക്കാണ്. മനോഹരമായൊരു രാത്രി നഷ്ടപ്പെട്ടതിൻ്റെ ഈർഷ്യ മനസ്സിലേക്കോടി വന്നു..
നഷ്ടപ്പെട്ട് പോയതിനെക്കുറിച്ച് ഓർത്ത് ദു:ഖിച്ചിട്ട് കാര്യമൊന്നുമില്ലല്ലോ. ഇനിയിപ്പൊ അടുത്തതെന്ത് എന്ന് നോക്കാം.
അനുരൂപിനെ വിളിക്കുകയാണ് ആദ്യം ചെയ്തത്. രണ്ട് മണിക്കൂറിനുള്ളിൽ അയാൾ എത്തുമെന്ന് അറിഞ്ഞു.
നിത്യ അരമണിക്കൂറെടുത്ത് തലേ ദിവസത്തിൻ്റെ ആലസ്യങ്ങൾ മുഴുവൻ കഴുകിക്കളഞ്ഞു. കരിനീല ജീൻസും കറുപ്പിൽ സ്കിൻ കളർ പൂക്കൾ തുന്നിപ്പിടിപ്പിച്ച ബലൂൺ ടോപ്പും ധരിച്ചു.
വിശക്കുന്നുണ്ട്, നല്ല ദാഹവും. പുറത്തുള്ള റസ്റ്ററൻ്റിൽ പോയി ഭക്ഷണം കഴിക്കാം. റൂം പൂട്ടി പുറത്തിറങ്ങി, മരവിപ്പിക്കുന്ന തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് സ്വെറ്ററിൻ്റെ കാര്യം ഓർമ്മ വന്നത്. തിരികെ പോയി സ്വെറ്ററെടുത്തിട്ടു. റസ്റ്ററൻ്റിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അന്ന് പകൽ അനുരൂപിനൊപ്പം നടന്ന് തീർക്കേണ്ട വഴികളെപ്പറ്റി ഓർത്തു..
റൂമിൽ തിരിച്ചെത്തി അമ്മയെ വിളിച്ചു. മക്കൾ സ്കൂളിൽ പോയെന്ന് അമ്മ പറഞ്ഞു. നിൻ്റെ കോൺഫറൻസ് തുടങ്ങിയില്ലേ എന്ന ചോദ്യത്തിന് സമയമായതേ ഉള്ളൂ എന്ന് മറുപടി നൽകി അവസാനിപ്പിച്ചു. കോൾ കട്ട് ചെയ്ത് കുറച്ച് നേരം കിടക്കയിൽ കിടന്നു. ഇപ്പോൾ അനുഭവിക്കുന്ന ശാന്തത എത്രയുണ്ട് എന്നവൾ ഓർത്തു.
ജീവിതത്തിൻ്റെ കാൽപ്പന്ത് കളിയിൽ നിലതെറ്റി വീണ് പോയൊരുത്തി എന്ന് ലോകം പുച്ഛിക്കുന്നതൊക്കെയും അറിയുന്നില്ലെന്ന് നടിക്കാൻ പ്രത്യേക പരിശീലനം കിട്ടിയ പോലെയാണ് താനെന്ന് അവൾക്ക് തന്നെ തോന്നിയിരുന്നു. കാഴ്ചയിലും ഇത്രയും ദിവസത്തെ പരിചയത്തിലും സംസാരത്തിലും അനുരൂപ് പാവമാണ്. തന്നേക്കാൾ നാല് വയസ്സിന് ഇളയതാണ്. നാട്ടിൽ സ്വന്തമായി മിനറൽവാട്ടർ പ്ലാൻ്റ് നടത്തുകയാണ്. വിവാഹിതനും രണ്ട് കുഞ്ഞ് മക്കളുടെ അച്ഛനുമാണ്. ഭാര്യ മനീഷ എന്ന മനു കലവറയില്ലാത്ത സ്നേഹത്തിന് ഉടമയാണ്. ഒന്നിനും ഒരു കുറവുമില്ല. ആദ്യമായാണ് മറ്റൊരു സ്ത്രീയുമായി ഇടപഴകുന്നതും, അടുപ്പത്തിലും സൗഹൃദത്തിലും ആകുന്നതും എന്നാണറിവ്. താനോ? ഭർത്താവുമായി പിരിഞ്ഞ് ഒറ്റക്ക് ജീവിക്കുന്ന പെണ്ണ്. ബംഗളൂരു ആസ്ഥാനമായ പ്രശസ്തമായ ഐ ടി കമ്പനിയിൽ ജോലി. ഇൻസ്റ്റഗ്രാമിലെ ഫോട്ടോകൾക്ക് സ്ഥിരമായി ആയിരങ്ങൾ ലൈക്കുകൾ വാരിക്കൂട്ടുന്ന ഇടത്തരം സെലിബ്രിറ്റി. രണ്ട് മക്കളും അമ്മയും മാത്രമുള്ള, സമൂഹത്തിൻ്റെ കണ്ണിൽ, കുടുംബത്തിൻ്റെ നിർവചനത്തിൽ ഉൾക്കൊള്ളിക്കാനാവാത്ത കുടുംബം. പലതരം സൗഹൃദങ്ങൾ. ബിസിനസ് ബന്ധങ്ങൾ. ഇത്രയും തലവേദനകൾക്കിടക്ക് മറ്റു പുതിയ പുതിയ ചില തലവേദനകൾ മാത്രം സൃഷ്ടിക്കുന്ന കാമുകൻമാർ. ഈയിടെയായി മുഴുവൻ എണ്ണത്തിനേയും നിരത്തി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഈ വരാനിരിക്കുന്നവൻ്റെ മനസ്സിൽ എന്താണെന്ന് നോക്കട്ടെ. എന്നിട്ടേയിനി തീരുമാനിക്കൂ. ആരെയൊക്കയിനി അൺബ്ലോക്ക് ചെയ്യണമോ വേണ്ടയോ എന്നൊക്കെ.
വയർ നിറഞ്ഞ സ്വാസ്ഥ്യത്തിൽ അറിയാതെ മയങ്ങിപ്പോയി. കോളിങ്ങ് ബെല്ലിൻ്റെ ശബ്ദം കേട്ടപ്പോൾ ആദ്യം സ്വപ്നമാണെന്നാണ് കരുതിയത്. പിന്നെണീറ്റ് വാതിൽ തുറന്നു. മുന്നിൽ പൂത്തു നിൽക്കുന്ന മുളങ്കാട് പോലെ നിറചിരിയുമായി അവൻ, അനുരൂപ് ചെറിയാൻ. നിൻ്റെ ഫോട്ടോകളേക്കാൾ ജീവൻ നീയെഴുതുന്ന ക്യാപ്ഷനുകൾക്കാണെന്ന് ആദ്യമായി തന്നോട് പറഞ്ഞവൻ. വഴിയിൽ ബുദ്ധിമുട്ടൊന്നുമുണ്ടായില്ലല്ലോ എന്ന ചോദ്യത്തിന് ചേർത്തു പിടിച്ചൊരു ചുംബനമായിരുന്നു മറുപടി. അത്രയും അവൾ പ്രതീക്ഷിച്ചിരുന്നില്ല. അയാളുടെ മുഖത്ത് നോക്കാതെ ചുണ്ടിൽ ചിരി വരുത്തി കുളിമുറിയിലേക്ക് ചൂണ്ടി അവൾ പറഞ്ഞു. "ഫ്രഷായിട്ട് വരൂ. കൊറോണയാണ്." ചമ്മിയ ചിരി ചിരിച്ചിട്ട് അയാൾ ബാത്ത്റൂമിലേക്ക് കയറി. അഞ്ച് മിനിറ്റിന് ശേഷം അയാൾ വിളിച്ചു. "നിത്യാ പ്ലീസ് കം. ഞാൻ ടവലെടുക്കാൻ മറന്നുപോയി."
ഉടഞ്ഞ് ചിതറിയ ശരീരം, അവിടവിടെ നീറുന്നുണ്ടായിരുന്നു. എഴുന്നേൽക്കാൻ അയാൾക്ക് നേരെ കൈനീട്ടിയ അവളെ വീണ്ടും അയാൾ അയാളിലേക്ക് വലിച്ചടുപ്പിച്ചു. "മഞ്ഞുരുകും മുമ്പ് നമുക്ക് പോകാം" അവൾ പിറുപിറുത്തു.
"റിസപ്ഷനിൽ പറഞ്ഞ് ഞാൻ ഒരു ദിവസം കൂടെ നീട്ടിയിട്ടുണ്ട്. അല്ലെങ്കിലുമിവിടിപ്പൊ വലിയ തിരക്കൊന്നുമില്ലല്ലോ."
"അതല്ല അനുരൂപ്, എനിയ്ക്ക് പോണം". അവൾ കെഞ്ചി.
"എന്താ ഇത്ര ധൃതി? അഞ്ച് ദിവസം ലീവുണ്ടെന്നല്ലേ നീ ആദ്യം പറഞ്ഞിരുന്നത്?"
"ബോസ് ഡ്യൂട്ടിക്ക് കേറാൻ പറഞ്ഞ് വിളിക്കുന്നുണ്ട്. വൈകുന്നേരം ഇറങ്ങിയാലോ എന്നാലോചിക്കുകയാണ് ഞാൻ. അതിനു മുമ്പ് ഞാൻ പറഞ്ഞ കാര്യം... നമുക്ക് പോകാം?"
"പുറത്ത് പോവാം. കുറച്ച് കഴിയട്ടെ. പക്ഷെ നീയീ രാത്രി ഒറ്റക്ക് ഡ്രൈവ് ചെയ്ത് മലയിറങ്ങണ്ട എന്നാണ് എനിക്ക് തോന്നുന്നത്. നാളെ രാവിലെ നമുക്ക് ഒന്നിച്ചിറങ്ങാം നിത്യ."
അതൊരപേക്ഷയായിരുന്നു. അതു കൊണ്ട് തന്നെ അവൾക്കത് നിരസിക്കാൻ കഴിഞ്ഞില്ല. വീണ്ടും വീണ്ടും കൊതി തീരും വരെ പരസ്പരം നിറഞ്ഞുമൊഴിഞ്ഞും ഒട്ടൊക്കെ മതിവന്നപ്പോൾ, പതിയെ എണീറ്റ് , ഫോട്ടോയിൽ മനോഹരമായി പതിയുമെന്ന് തോന്നിയ വസ്ത്രങ്ങളണിഞ്ഞ് അവർ പുറത്തേക്ക് നടന്നു. സർക്കാർ വക പൂന്തോട്ടമാണ്. പല നിറത്തിലുള്ള അതിമനോഹരമായ പൂക്കൾ വിദഗ്ദമായിത്തന്നെ ക്രമീകരിച്ച വിശാലമായ, അതിമനോഹരമായ മറ്റൊരു സ്വർഗ സ്ഥലി!! കോടമഞ്ഞ് താണിറങ്ങിവന്ന് സ്വെറ്ററും തുളച്ച് അകത്ത് കയറുന്നുണ്ട്. അവളുടെ വിഷമം മനസ്സിലായതുപോലെ അയാൾ തൻ്റെ ഷാളിനുള്ളിൽ അവളെക്കൂടി ചേർത്തു പിടിച്ചു. അവൾ ഒന്നുകൂടെ പെയ്തുനിറഞ്ഞു.
വെളുത്തുള്ളി മണക്കുന്ന ലാവൻഡർ നിറമുള്ള പേരറിയാപ്പൂക്കൾ പൂത്ത് മറിഞ്ഞ് നിൽക്കുന്ന ആർച്ചിൻ്റെ അടുത്തെത്തിയപ്പോൾ അവൾ നിന്നു. ദേ ഇവിടെയാണ്. ഇവിടെ മതി. അവർ അവിടെ ചേർന്നു നിന്നു. മതിയാവോളം ഫോട്ടോകളെടുത്തു. മധുവിധുവാഘോഷിക്കുന്ന യുവമിഥുനങ്ങളെപ്പോലെ. അയാളവളെ ചേർത്തുപിടിച്ചു. ആ നാല് കണ്ണുകളിൽ നിന്ന് മനസ്സുകളിലേക്ക് പ്രണയം യാത്ര ചെയ്ത് യാത്ര ചെയ്ത് തളർന്ന് വീണു.
"ഈ ഫോട്ടോകൾ ഞാൻ ഇൻസ്റ്റഗ്രാമിലിട്ടാൽ എന്താ ണ്ടാവുക ന്നറിയാേ?" അവൾ ചോദിച്ചു. "അറിയാം" അയാൾ ചിരിച്ചു. ''വേറൊന്നുകൂടി അറിയാം. നീയിതൊരിക്കലും ഒരാളെപ്പോലും കാണിക്കില്ലെന്ന്. ഇനി അങ്ങനെയുണ്ടായാലും എന്തിനങ്ങനെ ചെയ്തുവെന്ന് ഞാൻ ചോദിക്കില്ല നിത്യാ.''
റൂമിൽ മടങ്ങിയെത്തിയപ്പോൾ അയാൾ ചോദിച്ചു. "കുളിക്കണ്ടേ? കൊറോണയല്ലേ?'' അതിനുള്ള വിശ്വവിഖ്യാതമായ മറുപടി ഇങ്ങനെയായിരുന്നു. ''വേണ്ട, നിനക്കുണ്ടെങ്കിൽ എനിക്കൂടെ വന്നോട്ടെ." പൊട്ടിച്ചിരിച്ചു കൊണ്ടവൾ ചോദിച്ചു. ക്ലീഷേ ഡയലോഗായിപ്പോയല്ലേ? അവളുടെ മുഖം ഇരുകൈകളിൽ ചേർത്തു പിടിച്ചു കൊണ്ടയാൾ പറഞ്ഞു. " "ഒരിക്കലുമല്ല നിത്യാ. പ്രണയത്തിന് ഈയൊരു ഭാഷയേ അറിഞ്ഞുകൂടൂ.'' നാല് കണ്ണുകൾ ഹൃദയവും കവിഞ്ഞ് പരസ്പരം ഒഴുകി വീണ്ടുമൊന്നായി.

മലഞ്ചെരിവുകളിലാകെ, തെളിനീരുറവകൾക്ക് താഴെ, കൂട്ടംകൂട്ടമായി നെയ്യാമ്പൽപ്പൂക്കൾ പൊട്ടി വിടർന്നു.
Comments
Post a Comment