ആദ്യമായി നമ്മള് തമ്മില് ഒറ്റക്ക് കാണുമ്പഴ്

ആദ്യമായി നമ്മള് തമ്മില് ഒറ്റക്ക് കാണുമ്പഴ് എങ്ങനായിരിക്കുമെന്ന് ഇടക്കൊന്ന് ഓർത്തു നോക്കി.
ആദ്യമായി  ഒറ്റക്ക് മനപൂർവ്വം അകപ്പെട്ടു പോയതിൻ്റെ വെപ്രാളവും,
പരസ്പരം മുഖത്ത് നോക്കാനുള്ള  വ്യഗ്രതയും, ഒരു നിമിഷത്തെ മഴക്കോളും,
ഒക്കെയും നമ്മൾ അതിജീവിച്ച് കഴിയുമ്പഴായിരിക്കും,
എന്താദ്യം പറയണമെന്ന സംശയം ഓടി വന്ന് മടിയിലിരിക്കുക.
കണ്ണോട് കണ്ണ് കൊരുക്കുന്ന നിമിഷങ്ങളിലൊക്കെയും നിൻ്റെ വിടർമിഴികളിൽ ആകാംക്ഷയുടെ കാശാവിൻ പൂക്കൾ വിരിയുന്നത് എന്നെ കൊതിപ്പിക്കുമായിരിക്കും,
കുസൃതിക്കൈവിരലുകൾ എന്നെ തിരയുന്ന മാത്രയിൽ ആ നീലക്കണ്ണുകളിൽ ഞാനഭയം പ്രാപിക്കുമായിരിക്കും,
വീണ്ടും വീണ്ടും പരസ്പരം പെയ്ത് പെയ്ത് നിറയുമ്പോൾ നമ്മൾ നിലാവെട്ടമായ് പുനർജനിക്കുമായിരിക്കും,
ഒന്നും മിണ്ടാനാകാതെ നമ്മൾ ഒരുമിച്ചാ തോണി തുഴയുമ്പൊ നിമിഷങ്ങൾ നമുക്കിടയിൽ കാത്തുനിന്ന് മടുത്ത് പടിയിറങ്ങിപ്പോകുമായിരിക്കും,
നീലാമ്പൽപ്പൂക്കളിൽ കാറ്റ് കവിതയെഴുതുന്ന ആ നിമിഷങ്ങൾ.....
ഒരിക്കലും അതിജീവിക്കാൻ കഴിയാതെ നമ്മൾ.....

Comments

Popular posts from this blog

ഉഭയസമ്മതം