ഉയിര് പൂത്തിറങ്ങിയ ഉടൽക്കാടകങ്ങൾ
നിന്നിലെ എന്നെ എന്നിലെ നീ അത്രമേൽ പ്രണയമയമായി നിന്നോട് ചേർത്തു വച്ച് നമ്മൾ ഉയിര് നട്ട് നനച്ചു തുടങ്ങിയ ആ രാത്രി,
നിൻ്റെ നഗ്നതയെ തൊട്ടുണർത്തി ദീപ്തമാക്കാനെന്നവണ്ണം
നിലാവ് ചോർന്നൊലിക്കുകയും, മഴച്ചാറ്റലുകൾ, ആ ഒറ്റമരത്തിൻ്റെ നിഴലുകൾ വകഞ്ഞ് മാറ്റി നമ്മളിലേക്കിറ്റു വീണ് വറ്റിപ്പോകുകയും ചെയ്ത ആ രാത്രി,
ആ ഒരാെറ്റരാത്രിയാണെന്നിലേക്ക് മിന്നൽപ്പിണരായി താണിറങ്ങിയത്.
പ്രണയം പതിപ്പിച്ച നിൻ്റെ നീല നയനങ്ങളിൽ മുക്കിക്കൊന്ന എൻ്റെയാത്മാവിന് സ്മാരകം കെട്ടുന്ന തിരക്കിലായിരുന്ന നിന്നെ, വലിച്ചടുപ്പിച്ച് സിരകളിൽ തീ കൊടുക്കാതെ ഞാൻ മറ്റെന്ത് ചെയ്യുമെന്നാണ് നീ പ്രതീക്ഷിച്ചിരുന്നത്?
തുടിക്കുന്ന ചുണ്ടുകളിൽ, കൂമ്പിയടഞ്ഞ മിഴികളിൽ, മിഴിനീർ ചോരുന്ന കവിളിണകളിൽ, നനുത്ത ചെമ്പൻ രോമങ്ങളതിരു കെട്ടിയ തുടുത്ത ചെവിപ്പൂക്കളിൽ, തീർത്തും നിശബ്ദമായൊരു സീൽക്കാരത്തോടെ പ്രണയത്തിൻ്റെ നിറവുകൾ ഞാൻ ചാർത്തിത്തുടങ്ങുമ്പോൾ , നിൻ്റെ വിറയാർന്ന വിരലുകൾ എന്നെ തിരഞ്ഞ് തുടങ്ങിയിരുന്നു. കാലടികൾ ചുംബനങ്ങൾ തേടി മൃദുവായിപ്പോയിരുന്നു. വിയർപ്പുചാലുകൾ വറ്റിപ്പോകാനിടമില്ലാതെ വഴിതേടി തോൽക്കുകയും,
രോമരാജികളിൽ കായാമ്പൂക്കൾ വിരിയുകയും, ചുണ്ടുകളിൽ ദാഹത്തിൻ്റെ മണൽക്കാറ്റ് വീശുകയും, നിൻ്റെ കണ്ണുകളിൽ ഞാനെന്നെത്തിരയുകയും ചെയ്യുമ്പോൾ, നിൻ്റെ ശ്വാസച്ചൂടേറ്റ്
ഞാനെന്നെ മറക്കുകയും നിന്റെയുന്മാദങ്ങളിൽ ഞാനെൻ്റെ ലഹരികളെ, കെട്ടഴിച്ച് മേയാൻ വിടുകയും ചെയ്തിരുന്നു..
പ്രണയത്തിൻ്റെ അമർത്തിപ്പിടിച്ച സീൽക്കാരങ്ങളുടെ കടും കെട്ടുകൾക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് നമ്മളാ നരച്ച ആകാശത്തിന് നീലച്ചായം പകർന്നതങ്ങനെയാണ്.
നാഭിച്ചുഴികളിൽ, നിൻ്റെ നുണക്കുഴികളിൽ കുടമുല്ല പൂക്കവേ,
അടിവയറിൻ്റെ മൃദുലതകളിൽ പരലുപ്പ് പൊടിയവേ, മുലക്കണ്ണുകളിൽ നിന്ന് രതിയുടെ ഉന്മാദം രോമകൂപങ്ങളിലേക്ക് തീക്കാറ്റായ് പടരവേ, അന്തരാത്മാവിൻ്റെയാഴങ്ങൾ തേടിയ നിന്നെ വലിച്ചടുപ്പിച്ച എൻ്റെയാ നീലാകാശം, നിൻ്റെ കടലിടുക്കുകളിലേക്ക് തിരയടിച്ച നിമിഷങ്ങളിലൊന്നിൽ, രക്തമിരച്ചു കയറി തുടുത്ത തലച്ചോറിൻ്റെ തന്ത്രികൾ, നിലാവളന്ന് പ്രകമ്പനം കൊണ്ട് തളർന്നുപോയപ്പോഴാണ്, നിന്നെ വാരിയെടുത്ത കൈക്കുമ്പിളിൽ നിന്നെൻ്റെ ജീവനിലേക്ക്, നീ ചോർന്ന് വീണത്.
പിന്നെയും പിന്നെയും അബോധത്തിൻ്റെ മേൽക്കുപ്പായമണിയുകയും അവസരോചിതമായി ഉറയൂരിയെറിയുകയും ചെയ്തുകൊണ്ട് ബോധകണങ്ങൾ നമ്മെ വീണ്ടും വീണ്ടും തോൽപ്പിച്ചുകൊണ്ടിരുന്നു.
ഇപ്പോൾ, മണൽവാരിയെറിഞ്ഞ് പുതപ്പിക്കാൻ നോക്കിയ കരക്കാറ്റിനെ തട്ടിയെറിഞ്ഞ് നമ്മൾ നിലാവെട്ടത്ത് നഗ്നരായി ചേർന്നുകിടന്ന് വീണ്ടും രതിയുടെ തിരകളെണ്ണുകയാണ്.
ശരീരങ്ങളുടെ സാദ്ധ്യതകളിൽ നീന്തിത്തളർന്ന് തുടർച്ചയായി പ്രബന്ധങ്ങളെഴുതിത്തോൽക്കുകയാണ്.
ആവർത്തനങ്ങളുടെ ചക്രവാളങ്ങളിൽ ഉറഞ്ഞു പോയ തിരകളെ ചിത്രങ്ങളിൽ നിന്ന് ചുരണ്ടി മാറ്റുകയാണ്.
അവിശ്വസനീയതയുടെ മനോഹാരിത, കളമെഴുതിയ നിമിഷങ്ങളെ ഓർമകളുടെ മണൽപരപ്പിൽ നിന്ന് മിന്നൽ വെളിച്ചത്തിൽ ചികഞ്ഞെടുക്കുകയാണ്.
വീണ്ടും നിൻ്റെയാകാശവും എൻ്റെ ഭൂമിയും മഴയിൽ പൂത്തിറങ്ങുന്നതും കാത്ത് മഴ കാത്ത് കിടക്കുകയാണ്.
ദൂരെ ചക്രവാളത്തിൽ മിന്നൽ പിണരുകൾ വീണ്ടും തമ്മിൽ തമ്മിൽ നുകർന്ന് തുടങ്ങിയിട്ടുണ്ട്.
കാലം തെറ്റി പെയ്ത മഴയെന്ന് ആരോ പറഞ്ഞ് ആശ്വസിക്കുന്നുണ്ട്.
ഇനിയൊരിക്കലും നിൽക്കാതെ പെയ്യാനായി മഴ കോപ്പുകൂട്ടുന്നുണ്ട്.
നീയും ഞാനും സ്വയം തിരഞ്ഞ് കണ്ടെത്താൻ തുടങ്ങിയത് അങ്ങനെയാണ്.

Comments
Post a Comment