ഇനിയെനിക്ക് മരിക്കാം
സ്നേഹിക്കപ്പെട്ട ഒരുവളുടെ, പരിഗണിക്കപ്പെട്ട ഒരുവളുടെ മരണം.
നെഞ്ചോട് ചേർത്തു പിടിച്ച് നീയർപ്പിച്ച പ്രണയചുംബനങ്ങളാണ് എന്റെ സീമന്തത്തിൽ, നെറ്റിത്തടത്തിൽ ചെമ്പനീർപ്പൂക്കളായ് പൂത്തുലയുന്നത്.
പിൻകഴുത്തിലേറ്റ നിന്റെ ചുടു നിശ്വാസങ്ങളാണ് കണിമലരുകളാലെന്നിൽ താലിപ്പൊന്നായ് ചിന്നിമിന്നുന്നത്.
നിന്റെയാശ്ളേഷങ്ങളാണ്, നിന്നിലേക്ക് പടർന്ന് തുടിച്ചുണർന്ന്, തളർന്നടിഞ്ഞ നിമിഷങ്ങളാണെന്നെ ചെമ്പകപ്പൂക്കളാൽ ചെമ്പട്ടുടുപ്പിക്കുന്നത്.
നിന്റെ സ്നേഹ മർമ്മരങ്ങളാണ്, പ്രണയ ക്ഷതങ്ങളാണ് എന്നിലൊട്ടാകവേ കുടമുല്ലപ്പൂക്കളാൽ ചമയം ചാർത്തുന്നത്.
ഇനിയെനിക്ക് മരിക്കാം.
പ്രണയിക്കപ്പെട്ട ഒരുവളുടെ മരണം.
ഇണയാക്കപ്പെട്ട ഒരുവളുടെ മരണം.
നിന്റെയിടനെഞ്ചിൽ വീണ് നിന്നോടൊപ്പം ശാന്തമായുറങ്ങാം.
ശാന്തമായുറങ്ങാം.

Comments
Post a Comment