വീണ്ടുമാ ഉറവ് ചുരക്കുന്നുണ്ട്. സ്നേഹത്തിന്റെ ഇളം ചൂടാർന്ന ഇളംതണ്ണീർ ഹൃദയങ്ങളിലൂടെ തെളിഞ്ഞൊഴുകുന്നു.
അങ്ങനെയാണ് അനഘ സ്നേഹത്തിന്റെ പാട്ടുകാരിയായി മാറുന്നത്.
ഹൃദയം നിറയെ നീയാണ്.
ശ്ശെ.
ഞാനേ നീയാണ്.
നിന്നിലേക്ക് ലയിച്ച് നീയായിത്തീരാൻ, അതിന് വേണ്ടി മാത്രം ജനിച്ചതാണ്.
പ്രണയത്തിന്റെ ഹൃദയ സ്നേഹത്തിന്റെ പാരമ്യതയിലാണ്.
ഇതിലും വലുതിനി എന്താണ്?
നിന്നിലേക്ക് പകരുകയെന്നതല്ലാതെ!മുടിയിഴകളിൽ കണ്ണിൽ കവിളിണകളിൽ മൂക്കിൽ നെറുകയിൽ ഉടലൊന്നാകെ നിന്റെ ചുംബനങ്ങൾ കാടുപിടിച്ച് പൂത്തുലയുന്നുണ്ട്.
കാതിൽ നിന്റെ ശ്വാസവേഗമൊരു സംഗീത തരംഗമായ് അലയൊലി തീർക്കുന്നുണ്ട്.വിരൽത്തുമ്പുകളിൽ നിന്റെ മുടിയിഴകളുടെ സ്നിഗ്ദ്ധതയാണ്.
പ്രഭാതം അതിസുന്ദരമാണ്.
നീലയവനികക്കപ്പുറത്തെ രാവിന് തീമധുരമാണ്.

Comments

Popular posts from this blog

ഉഭയസമ്മതം