പാലക്കുഞ്ഞുങ്ങൾ പൂത്തുലയുന്നുണ്ട്.
പാതിരാക്കാറ്റ് ചാറ്റൽ മഴയേറ്റ് കുളിർന്ന്, പിന്നിലൂടെ പതുങ്ങിവന്ന്, ചെവിയിലുമ്മവെച്ച്, പിടിതരാതെ ഓടിപ്പോകുന്നുണ്ട്.
മറക്കാതെ  ചെവിയിൽ മൂക്കിൻ തുമ്പുരുമ്മി  കുളിര് പകരുന്നുണ്ട്.
നിശ്വാസവായു പടർത്തി ഉന്മത്തയാക്കുന്നുണ്ട്.
പ്രണയപ്പൂനിലാവരമ്പിൽ, നിന്റെ മത്തുപിടിപ്പിക്കുന്ന ചുംബനത്തിനൊടുവിൽ, ഞാൻ നിന്നിലേക്ക് മരിച്ച് വീണിരിക്കുന്നു.
നിലാവുരിഞ്ഞ് ശവക്കച്ച പുതയ്ക്കുവാൻ നിന്നിലേക്ക് ലയിക്കുവാൻ കാത്ത് കിടക്കുകയാണ്.

Comments

Popular posts from this blog

ഉഭയസമ്മതം