ഒഴുകിയൊഴുകി മറയണം
ദൃഷ്ടിയിൽ നിന്ന് ദൂരേക്ക്,
ഹൃദയങ്ങളിൽ നിന്ന് അകലേക്ക്,
സ്മൃതികളിൽ നിന്ന് പുറത്തേക്ക്.
മറവിയെ വരിക്കണം.
മണ്ണിന്റെ പുറന്തോട് ധരിക്കണം.
കാലത്തിലൂടെ പിന്നോട്ടൊരു യാത്ര പോകണം.
ഗാഢമായൊരു ചുംബനത്താൽ പൂത്ത്,
ആലിംഗനത്തിന്റെ ചൂടിൽ സ്വയമലിഞ്ഞ്,
എല്ലാം മറന്നൊന്നുറങ്ങിക്കിടക്കണം.



Comments

Popular posts from this blog

ഉഭയസമ്മതം