നിന്റെ പൂക്കളെ ചുംബിച്ചാൽ മാത്രം മതിയോ?
നിന്റെ മുള്ളുകളുരഞ്ഞെനിക്ക് നീറണം.
നിലയ്ക്കാത്ത രക്തച്ചാലുകളുടെ മുൾമുടിയണിയണം.
നിന്റെ കുരിശേറി ഹൃദയം തകർന്ന് മരിക്കണം.
വീണ്ടുമെനിക്ക് ഉയിർക്കണ്ട നിലാവേ.
എല്ലാം മറന്ന് കിടന്നുറങ്ങിയാൽ മതി.
നമ്മുടെ പ്രണയ സ്വപ്നങ്ങളിൽ നീ ആവേശിച്ചാൽ മതി.
ഉറയൂരിയെറിയുന്ന പ്രണയാർദ്ര നിമിഷങ്ങളിൽ മരണത്തിന്റെ വിത്തുകളായ് എന്നിൽ പുനർജ്ജനിച്ചാൽ മാത്രം മതി.
അറിയാമോ വേദന ഒരു ലഹരിയാണ്.
ഇഞ്ചിഞ്ചായി വേദനയനുഭവിച്ച് മരിക്കുന്നത് ആത്മാവിന്റെ രതിയാണ്.

Comments

Popular posts from this blog

ഉഭയസമ്മതം