നുണകൾക്കും കഥകൾക്കും സുഖമല്ലേ പ്രിയനേ?
പ്രണയത്തിനും സൗഹൃദത്തിനും സുഖമല്ലേ?
നെഞ്ചോരം ചാഞ്ഞ കണ്ണിമകൾക്കും നീർ പടർന്ന കവിളോരത്തിനും സുഖമല്ലേ?
വിതുമ്പിത്തളർന്ന ചുണ്ടിണകൾക്കും വേദന വിങ്ങുന്ന ചങ്കിനും കനലൂതിക്കത്തിക്കുന്ന ഹൃദയത്തിനും സുഖമല്ലേ?
ഇടറുന്ന പാദങ്ങൾക്കും തുടിക്കുന്നൊരടിവയറിനും വിറയാർന്ന വിരലുകൾക്കും സുഖമല്ലേ?
എന്റെ നേർത്തൊരന്വേഷണം പറയുക.
ഒരാശ്വാസത്തിനും ഇടനൽകരുത്.
അപ്പൊത്തന്നെ ആ വാക്കുകളെ മായ്ച് കളഞ്ഞേക്കണം.

Comments

Popular posts from this blog

ഉഭയസമ്മതം