കുഞ്ഞുന്നാളിലെ കൂട്ടിവെക്കലുകളുടെ ഓർമപ്പുസ്തകമാണ് സഞ്ചയിക. ജീവിതത്തിന്റെ താളം മുറിയുമ്പോഴും ദ്രുതമാകുമ്പോഴും അലസമായി ഒഴുകുമ്പോഴും കടപുഴകി വീഴുമ്പോഴും നിന്റെ മുടിയിൽ ചുറ്റി കാലിടറിപ്പോകുമ്പോഴും ചങ്ങലക്കിലുക്കം തേടുമ്പോഴും എന്റെ സിരകളിൽ നിന്റെ പ്രണയനിശ്വാസമാണ്. അതൊക്കെ ഇവിടെ ചിതറിത്തെറിപ്പിക്കാൻ, വാരിക്കളിക്കാൻ, ഇടക്ക് നാണയത്തുട്ടുകൾ കിലുക്കിയിടാൻ ഇനി ഇവിടെയുണ്ടാകും.
ഉഭയസമ്മതം
അയാളുടെ കാറിന്റെ മുൻസീറ്റിൽ കയറിയിരിക്കുമ്പോൾ അവൾക്ക് തന്നാടു തന്നെ അവജ്ഞ തോന്നി. ... എന്തൊരിരുപ്പ്. ... സെലിബ്രിറ്റിയുടെ ഭാര്യയാണെന്ന ഭാവത്തിൽ തന്റെ ഭാഗ്യത്തിൽ അഭിരമിച്ച് എത്രയോ സ്ത്രീകൾ ഇരുന്ന സീറ്റായിരിക്കുമത്. ... അയാളെയും കാത്ത് റോഡിൽ നിന്ന് അവൾ കരിപുരണ്ടു പോയിരുന്നു. ... കാർ സ്ഥിരം ലോഡ്ജിങ്ങിന്റെ പാർക്കിങ്ങ് ഏരിയയിൽ മുരണ്ടുനിന്നു. ... അയാളുടെ കാറിനുമുണ്ട് അയാളുടെ സ്വഭാവം എന്നവൾ ഓർത്തു. ... അതോ ഇനി തിരിച്ചാണോ? ??? അറിയില്ല. ... കഴിഞ്ഞ പ്രാവശ്യത്തെ റൂം തന്നെ മതിയോ സാർ? ??? റൂം ബോയ് വന്നിട്ടുണ്ട്. ... മതി. ... അയാൾ മുരണ്ടു. ... പോയത് മറ്റൊരു മുറിയിലേക്കാണ്. ... ഇതുതന്നെയായിരിക്കും കഴിഞ്ഞ പ്രാവശ്യം അയാളെടുത്ത മുറി. ... ആർക്കറിയാം. ... അയാളവിടുത്തെ സ്ഥിരം കസ്റ്റമറാണെന്ന് അവരുടെ സംഭാഷണത്തിൽ എഴുന്നു നിൽക്കുന്നുണ്ട്. ... ലിഫ്റ്റിൽ വച്ചയാൾ അവളെ ഒന്ന് ചുംബിച്ചിട്ട് ഫോണിലേക്കൂളിയിട്ടു. ... മുറിയിലെത്തിയപ്പോൾ അവൾ കുളിമുറിയിലേക്കും. ... തിരികെയെത്തുമ്പോൾ അയാൾ മദ്യം സിപ്പ് ചെയ്തുകൊണ്ട് സൈബർ പോരാട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. .....
Comments
Post a Comment