ഒരു യാത്ര ഞെട്ടറ്റു വീണ  ഇടമാണിത്.
പതിയെ, ഒരു പൂവിതൾ കണക്കെ, തീർത്തും നിസംഗമല്ലാതെയും തീർത്തും കാൽപനികമായും ഉതിർന്ന് വീണ ഇടമാണിത്.
കാറ്റ് കുലുക്കിയുണർത്താൻ ശ്രമിച്ചിട്ടും ഉച്ച സൂര്യന്റെ പൊൻ കതിരുകളെ സ്വയം വരിച്ച ഇടമാണിത്.
പൊള്ളിയർന്നിട്ടും നീർ വലിഞ്ഞിട്ടും നിറച്ചാർത്ത് മാഞ്ഞിട്ടും സൂര്യനെ മാത്രം ധ്യാനിച്ച് കിടന്നയിടമാണിത്.
ഇവിടെ നിറഞ്ഞാടുന്ന പൊൻതിരികൾ കുറേ കഥകൾ നിനക്ക് പറഞ്ഞ് തരും.
കേട്ടുകേട്ട് പടികൾ കയറിപ്പോവുക.
ആത്മശാന്തി നേടുക.
വിജയഗാഥകൾ രചിക്കുക.
വെളിച്ചവും സംഗീതവും പ്രസരിപ്പിക്കുക.
സ്നേഹലോകം ചമക്കുക.
ചിരം വാഴുക.
സസ്നേഹം!

Comments

Popular posts from this blog

ഉഭയസമ്മതം