നീയാകുന്ന ഭ്രമണപഥത്തിലേക്ക്

ഞാനാകുന്ന ഉപഗ്രഹം 

ചിറക് വിടർത്തുന്നു.

പാനലുകളിൽ സൗരനാളങ്ങൾ 

നൃത്തം ചെയ്യുന്നു.

ഭൂമിയിൽ, ക്ലബ്ബ് ഹൗസിൽ 

എന്റെ ദൈവമോ നിന്റെ ദൈവമോ, 

കോഴിയോ മുട്ടയോ,

മാങ്ങയോ അണ്ടിയോ, 

എന്നിങ്ങനെയുള്ള 

തീരുമാനമാക്കിയ 

ചർച്ചകളിൽ നിന്ന് 

ഇറങ്ങി ഓടിയ മനുഷ്യർ

ഫേസ്ബുക്കിൽ പോസ്റ്റിടുന്നു.

നീയെന്നെ കൈവിടുന്നു.

ഏതെങ്കിലും ഒരറബിക്കടൽ

വാതിൽ തുറന്നു തരുമെന്ന്

ഞാൻ തിരിച്ചു പോരുന്നു.

കടൽ സമാധി, 

എന്നേക്കുമായുള്ള 

നിശ്ചലത കൂടെയാകുന്നു.

വിവരമില്ലെങ്കിലും 

മാതൃഭൂമി 

ഒരു ജനാധിപത്യ ദേശമാകുന്നു.

Comments

Popular posts from this blog

ഉഭയസമ്മതം