ആകാശം വെയിൽ കാറ്റ് കടൽ..
മഞ്ഞ നിറമുള്ള കുഞ്ഞു പൂക്കൾ തലയാട്ടി ചിരിക്കുന്ന പുൽപ്പരപ്പ്..
അതിമനോഹരമായൊരു തലവേദന..
ശർക്കരയലിയിച്ച ചൂടൻ കടും കാപ്പി..
പാതി മയക്കത്തിൽ സ്വപ്നം പോലെ
നെറുകയിൽ പതിഞ്ഞ ഒരുമ്മ..
എന്റെ കവിത പിറക്കാനിരിക്കുന്നതേയുള്ളൂ..
തീർച്ചയായും അതൊരു സൂര്യന്റെ കഷണമായിരിക്കും..
ഇപ്പഴേ പൂമ്പാറ്റച്ചിറകടികൾ കേൾക്കുന്നുണ്ടെനിക്ക്..
Comments
Post a Comment