ഞാൻ
നിനക്കുള്ള എന്നെ,
ഫേസ്ബുക്കിൽ നിന്ന്
നിന്റെ
വാട്സാപ്പിലേക്ക്
കോപ്പി പേസ്റ്റ് ചെയ്യുന്നു.
നീ
ഡാറ്റാ കണക്ഷനും പൂട്ടി വെച്ച്
എനിക്കുള്ള നിന്നെ,
തപസിനയക്കുന്നു.
സംക്രമങ്ങൾ
കഴിഞ്ഞ്
വന്നെത്തി നോക്കി,
മുരടനക്കാതെ,
മറുചൊല്ലലില്ലാതെ,
പതിയെ മടങ്ങുന്നു.
എന്റെ തൊണ്ട വറ്റുന്നു.
മറ്റൊരു സർവീസ് പ്രൊവൈഡറെ സമീപിക്കാൻ
നീ
🙏 ഇമോജി കൊണ്ടൊരു
മെസേജിടുന്നു.
എന്നേക്കുമായി ഞാൻ
അറ്റു വീഴുന്നു.
Comments
Post a Comment