രാത്രികളിൽ,
ഉണർവിന്റെ
പച്ച വെളിച്ചത്തിന്റെ
വിദൂര സാദ്ധ്യതകൾ
പോലുമില്ലാത്ത വിധം,
ഞാൻ
എന്റെ ആകാശം
അരികുകൾ മുറിച്ച് ചെറുതാക്കിക്കൊണ്ടിരിക്കുകയാണ്.
പുതിയ ഒരു കൂട് ബ്ലേഡ് വാങ്ങിയിട്ടുണ്ട്.
നിന്റെ
നീലക്കമ്മലോളം ചെറുതാക്കിയിട്ട് വേണം
അടുത്ത തിരക്കഥയ്ക്കൊരു
വീടൊരുക്കുവാൻ.
വായിക്കണ്ടേ നമുക്ക്??
Comments
Post a Comment