എന്നിങ്ങനെയാകുന്നു
പ്രണയത്തിൻ്റെ
നാനോ സയൻസ്..
ൻ്റെ ജീവനേ,
മന്വന്തരങ്ങൾക്കുമപ്പുറം,
കാലവും അവസാനിക്കുന്നിടത്ത്,
രണ്ട് ജീവബിന്ദുക്കൾ
മാത്രമാണ്
നമ്മളെങ്കിൽ പോലും,
ഞാനാകെ മാറി,
നീയായിപ്പോയിരിക്കിലും
നിന്നെയെനിക്കീ
നീയായിത്തന്നെ വേണം.
നിന്നിലേക്ക് ജനിച്ച്
നിന്നിൽ ജീവിച്ച്
നിന്നിലേക്ക് മരിച്ച് വീഴാനായ്,
പരസ്പരം നമ്മൾ
രാസത്വരകങ്ങളാകണം.
അന്നും,
എൻ്റെ വെളിച്ചവും,
പ്രാണൻ്റെ മോഹവും,
ആത്മാവിൻ്റെ സ്പന്ദനവും,
ജീവൻ്റെ ദാഹവും,
അതിജീവനത്തിൻ്റെ തീക്കാറ്റും,
നോവിൻ്റെ ലഹരിയും,
കണ്ണുനീരുപ്പു രുചിയും,
ബോധരാഹത്യത്തിൻ്റെ അത്യുഷ്ണവും,
നീ മാത്രമാകുന്നു.
അതിനാൽത്തന്നെ,
തുടക്കത്തിൽ
ഒരേ ശ്വാസവും,
ഒരേ ജീവനുമായി,
പരസ്പരം പറ്റിപ്പിടിച്ച,
രണ്ട്
തന്മാത്രകളായ
നമ്മൾ,
തുടർച്ചയായി,
പരസ്പരമലിഞ്ഞ് ചേർന്ന്
ഒരൊറ്റ ജീവൻ്റെ
ഒരൊറ്റ കണികയാകുന്നു.
വേർതിരിച്ചെടുക്കാനാവാത്ത വിധം
വേർപിരിച്ചെടുക്കാനാവാത്ത വിധം
നിന്നിലലിഞ്ഞ് ചേരുന്നതാണ്
എൻ്റെ
ജീവിതവും,
സ്വാസ്ഥ്യവും,
മോക്ഷവുമെന്ന്
തിരിച്ചറിയുന്നതാണ്,
വേറേതൊരു ലോകവും
അർത്ഥരഹിതമാണെന്ന്
അറിയുന്നിടത്താണ്
എൻ്റെയറിവ് വളർന്ന്,
അറിവായി മാറുന്നതെന്ന്
ഞാനറിയുന്നു സഖാ.
എന്ന്..
ഇന്നും,
അപ്പോഴുമിപ്പോഴുമെപ്പോഴും,
വേറൊരു ലോകവുമില്ലാത്ത,
വേറൊരു ലോകവും വേണ്ടാത്ത,
ഒരൊറ്റമരത്തിൻ്റെ,
സൂര്യനിലേക്ക് വളർത്തി
വിടർത്തിയിട്ട,
ശാഖികൾ....
Comments
Post a Comment