എത്ര ലോകാവസാനങ്ങൾ കഴിഞ്ഞാലും,
എത്ര തീരങ്ങൾ തിരയെടുത്താലും,
എത്ര കാതങ്ങൾ നീ നടന്നകന്നാലും,
നിന്റെ ശ്വാസത്തിൽ ഞാനുദിച്ചസ്തമിക്കുന്നു.
നിന്റെ മൗനത്തിലേക്ക് ഞാനില പൊഴിക്കുന്നു.
എന്റെ ശരീരത്തിന്റെ അധിനിവേശങ്ങളിലേക്ക് നീയൊരു ജനാധിപത്യ രാജ്യത്തെ വിന്യസിപ്പിക്കുന്നു.
Comments
Post a Comment