ആദരാഞ്ജലികൾ അർപ്പിക്കുക, 

പ്രിയ ജനമേ ..

ഞാനിന്നലെയേ മരിച്ചുപോയ്..


ആകാശത്തിൻ്റെ പടിഞ്ഞാറേ ചെരിവിൽ, 

അക്ഷരങ്ങളോളം കനത്തിൽ 

പ്രണയപുഷ്പങ്ങൾ പൊതിഞ്ഞ്, 

ചന്ദനലേപം തളിച്ച്, 

മണ്ണറിയാതെ, 

മണമറിയാതെ, 

കാറ്ററിയാതെ, 

വേദനകളേതുമറിയാതെ, 

ചലനമറ്റ് തങ്ങി നിൽക്കുന്ന,

ഒരു വെള്ളിമേഘത്തെ നിങ്ങൾ കാണുന്നില്ലേ?


അതെൻ്റെ ശവമഞ്ചമാണ്.


ആദരാഞ്ജലികൾ അർപ്പിക്കുക, 

കാലമേ...

ഞാനിന്നലെയേ മരിച്ചുപോയ്...

Comments

Popular posts from this blog

ഉഭയസമ്മതം