പഞ്ചസാരയിലെ "സ" യെ
നിങ്ങളെന്തിനാണ്
മറന്ന് വെക്കുന്നത്?
നിങ്ങളുടെ കവിതക്ക്
വളമിടാൻ,
വെള്ളമൊഴിക്കാൻ,
നിങ്ങളെന്തിനാണ് "സ" യും
കളഞ്ഞതിനെ
അരിയോടും
മണ്ണെണ്ണയോടും
പിന്നെ
റേഷൻപീടികയോടും
കൂട്ടിക്കെട്ടുന്നത്?
ഇതനീതിയൊന്നുമല്ല,
പക്കാ തോന്ന്യവാസമാണ്.
പഞ്ചസാരയിൽ ''സ" യുള്ളപ്പഴല്ലേ
അത് അതിമധുരമാകുന്നത്?
ലായകത്തിൽ
ലയിച്ച്
പിന്നെയും
ലയിച്ച്
പിന്നെയും
ലയിച്ച്......
അലിഞ്ഞ്
അലിഞ്ഞ്
അലിഞ്ഞ്
അങ്ങനെയങ്ങനെയങ്ങനെ.....
Comments
Post a Comment