നിറഞ്ഞ പ്രണയവും സ്നേഹവും വാത്സല്യവും സ്പന്ദിച്ചിരുന്നൊരു ജീവന്റെ ഘടികാരമുണ്ടായിരുന്നു.
അത് നിലച്ച് പോയെന്ന് തോന്നുന്നു.
ഇടക്കിടെ ഓടി വന്നൊരെത്തിനോട്ടമുണ്ടായിരുന്നു.
അത് കെട്ടുപോയെന്ന് തോന്നുന്നു.
ഇടക്കിടെ കാറ്റു പോൽ വന്നെന്നെ ഇളം ചിരികളിലേക്കാഴ്ത്തി ഊഞ്ഞാലാട്ടുമായിരുന്നു.
അത് മുറിഞ്ഞ് പോയെന്ന് തോന്നുന്നു.
ആകെ നിശബ്ദമാണ് കാലത്തിന്റെ ഈ കഷണം.
Comments
Post a Comment